സംസ്ഥാനത്തെ ആദ്യത്തെ റോബോട്ടിക് പാർക്ക് തൃശൂരിൽ. വിനോദവും വിജ്ഞാനവും പുതിയ തൊഴിലവസരങ്ങളുമെല്ലാം ഒരുങ്ങുന്ന പാർക്കിന്‍റെ ധാരണാ പത്രം ഒപ്പിട്ടു. കോവളത്ത് സ്റ്റാർട്ട് ആപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ സമ്മേളനത്തിൽ വച്ചാണ് ഇൻകർ റോബോട്ടിക്സുമായി ധാരണാപത്രം കൈമാറിയത്.തൃശൂർ ജില്ലാ പഞ്ചായത്തിന്‍റെ കൈവശം രാമവർമ്മ പുരത്തുളള ഭൂമിയിലാണ് റോബോ പാർക്ക് വരുന്നത്. 10 ഏക്കർ സ്ഥലത്താണ് പാർക്ക് ഒരുങ്ങുന്നത്. ആധുനിക സാങ്കേതിക വിദ്യാ വികാസങ്ങളെ അടുത്തറിയുന്ന രീതിയിലാണ് പാർക്ക് സജ്ജമാകുന്നത്. റോബോട്ടിക് – എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നൂതന പരീക്ഷണങ്ങള്‍ പാർക്കിലൊരുക്കും. ശാസ്ത്രം എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ടെന്ന് യുവതലമുറയെ ബോധ്യപ്പെടുത്താൻ കഴിയും വിധമാണ് പാർക്കൊരുക്കുന്നത്. ഇതുവഴി പുതിയ സ്റ്റാർട്ട് അപ്പുകളുടെ തുടക്കവും ലക്ഷ്യമിടുന്നു. ഇൻകർ എന്ന കമ്പനിയാണ് റോബോ പാർക്കൊരുക്കുന്നത്. സംരംഭത്തിനുള്ള പണം കമ്പനിയാണ് മുടക്കുന്നത്.350 കോടിയാണ് റോബോ പാർക്കിലെ നിക്ഷേപം. ആദ്യ ഘട്ടത്തിൽ 50 കോടിയാണ് കമ്പനി മുടക്കുന്നത്. പ്രവേശന ഫീസിൽ നിന്നാണ് തിരികെയുള്ള വരുമാനം കമ്പനി പ്രതീക്ഷിക്കുന്നത്. പുതിയ പാർക്കോടെ പൂര നഗരം ടെക്നോളജി നഗരവുമായി മാറുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ,കോവളത്ത് നടക്കുന്ന സ്റ്റാർട്ട് അപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബലിൽ യുവ സംരംഭകരുടെ നൂറു കണക്കിന് ആശയങ്ങളാണ് പ്രദർശിപ്പിക്കുന്നത്. എല്ലാ മേഖലകളുടെയും വളർച്ചയ്ക്ക് ഉപയോഗപ്പെടും വിധമുള്ള ഗവേഷണങ്ങള്‍ സ്റ്റാർട്ടപ്പുകള്‍ നടത്തണമെന്ന് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Related Posts
സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ല;വിവാദങ്ങളിൽ പ്രതികരിച്ച് വാട്സപ്പ്
ഒടുവിൽ വിവാദങ്ങൾക്ക് പ്രതികരണവുമായി പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ്. സ്വകാര്യ മെസേജുകൾ വായിക്കാൻ
January 12, 2021
പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തി; ട്വിറ്ററിന്
പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ
June 16, 2021
അരാംകോ ഇടപാടും ജിയോഫോണ്‍ നെക്സ്റ്റും; വന്‍ പ്രഖ്യാപനങ്ങളുമായി അംബാനി
സൗദി അറേബ്യയിലെ അരാംകോ കമ്പനിയുമായി ഈ വര്‍ഷം 15 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍
June 24, 2021
വാട്സ് ആപ്പിനെ കടത്തി വെട്ടാൻ ടെലിഗ്രാം; പുതിയ ഫീച്ചറുകൾ
ടെലിഗ്രാമും വാട്സ് ആപ്പും മെസേജിംഗ് ആപ്പുകളാണെങ്കിലും അഡീഷ്ണൽ ഫീച്ചറുകളുടെ ബലത്തിലാണ് വാട്സ് ആപ്പ് ഇൻസ്റ്റന്റ്
June 27, 2021
മൈക്രോസോഫ്റ്റ് ജീവനക്കർക്ക് പാൻഡെമിക് ബോണസായി 1,500 ഡോളർ നൽകുന്നു
ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ് ജീവനക്കർക്ക് പാൻഡെമിക് ബോണസായി 1,500 ഡോളർ (1.12 ലക്ഷം) രൂപ
July 9, 2021