രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു.24 മണിക്കൂറിനിടെ 13,154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.അതെ സമയം രാജ്യത്ത് കുതിച്ചുയർന്ന് ഒമിക്രോൺ ബാധിതരും.961 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ഏറ്റവുമധികം രോഗബാധിതർ ദില്ലിയിലാണ്. 263 ഒമിക്രോൺ കേസുകളാണ് ദില്ലിയിലുള്ളത്.രണ്ടാമത് മഹാരാഷ്ട്രയാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം.
മഹാരാഷ്ട്രയിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് . രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ ജനുവരി ഏഴ് വരെ സെക്ഷൻ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. 923 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തത് .കഴിഞ്ഞ് ദിവസം ഇത് 496 ആയിരുന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജസ്ഥാനിൽ പ്രതിദിന കണക്ക് നൂറ് കടന്നു .മുംബൈയിൽ 2510 കേസുകളും ബെംഗളൂരുവിൽ നാനൂറ് പ്രതിദിന കേസുകളും കൊൽക്കത്തയിൽ 540 കേസുകളും റിപ്പോർട്ടു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *