എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെതിനെ തുടർന്ന് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന സൂചന നൽകി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര.

തെരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാലികൾ നിയന്ത്രിക്കണമോ എന്നതില്‍ തീരുമാനമെടുക്കുമെന്നും സുശീൽ ചന്ദ്ര പറഞ്ഞു .

യുപിയിലെ വോട്ടർപട്ടിക ജനുവരി 5 ന് പുറത്തിറക്കും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവെരയായിരിക്കും വോട്ടെടുപ്പ് നടക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകുമെന്നും കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശദമായ ആലോചന നടത്തുമെന്നും 80 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് ബാധിതര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനത്തിന്‍റെയും വാക്സിനേഷന്‍റെയും വിവരങ്ങള്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി കമ്മീഷന് കൈമാറിയിരുന്നു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് കമ്മീഷന്‍ സൂചിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *