സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന പൗര സമിതി പന്തീർപാടം അങ്ങാടി ശുചീകരിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ കെ സി നൗഷാദ്, പി നജീബ്,ഫാത്തിമ ജസ്‌ലി എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. പൗര സമിതി ഭാരവാഹികളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. എക്സിക്യൂടീവ് മെമ്പർമാർ, നാട്ടുകാർ തുടങ്ങി നൂറോളം പേർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. മിനി പാർക്ക് ആവശ്യവുമായി പന്തീർപാടം പൗരസമിതി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിവേദനം നൽകിയിരുന്നു. പന്തീർപ്പാടം തേവർ കണ്ടി റോഡിന്റെ നവീകരണ പ്രവൃത്തികൾ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ ഇതിനോടനുബന്ധിച്ച്, പന്തീർപാടം അങ്ങാടിയിലെ പൊതു കിണറിനോട് ചേർന്ന സ്ഥലത്ത് ഒരു മിനി പാർക്ക് നിർമ്മിക്കണം എന്നാണ് പൗരസമിതി ആവശ്യപ്പെട്ടത്. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മലിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പന്തീർപാടം പൗരസമിതി സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *