പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കളെ സത്യവാങ്മൂലം ഇല്ലാതെ പ്രവേശിപ്പിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സർക്കാരിനോടും സംസ്ഥാന ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പിനും ഇത് സംബന്ധിച്ച് നിർദേശം നൽകി.പഴനി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമല്ലെന്നും ക്ഷേത്രത്തിൽ എത്തുന്നവർ
ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് വേണം പ്രവേശിക്കാനെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

അഹിന്ദുക്കൾക്ക് ദർശനം വിശ്വാസിയാണെന്ന സത്യവാങ്മൂലം ഉണ്ടെങ്കിൽ മാത്രമേ അനുവദിക്കാവൂ എന്ന് നിർദേശിച്ച കോടതി ഹിന്ദു ദൈവ വിശ്വാസിയല്ലാത്തവർക്കും അഹിന്ദുക്കൾക്കും ക്ഷേത്ര ദർശനം അനുവദിക്കില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ പുനഃസ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്തു. അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കുന്ന ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ നീക്കം ചെയ്തിരുന്നു, ഇത് ചോദ്യം ചെയ്ത് പഴനി സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നിർദേശം,

Leave a Reply

Your email address will not be published. Required fields are marked *