എഴുത്തുകാരനും പ്രഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. കൂട്ടിൽ മുഹമ്മദലി വിരമിക്കുന്നു.ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായി പതിനഞ്ച് വർഷത്തെ സേവനത്തിൻ്റെ ഒടുവിലാണ് ഡോ. കൂട്ടിൽ മുഹമ്മദലി പടിയിറങ്ങുന്നത്. ഗ്രന്ഥകാരനും വിദ്യാഭ്യാസ സംബന്ധമായ നിരവധി പ്രബന്ധങ്ങളും പ്രവർത്തനങ്ങളും നടത്തിയ അദ്ദേഹം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിനെ കേരളത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറ്റി.1992 ലാണ് ഹൈസ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.പിന്നീട് 1998 ൽ ഹയർ സെക്കണ്ടറി അധ്യാപകനായും 2006ൽ പ്രിൻസിപ്പലായും അദ്ദേഹം 28 വർഷം ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയിൽ സേവനമനുഷ്ഠിച്ചു.വിദ്യാലയത്തെ ആധുനികവൽക്കരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.ആറായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രററി, അത്യാധുനിക ലാബുകൾ, മൾടിവിഷൻ തിയേറ്റർ, സ്മാർട്ട് ക്ലാസ് മുറികൾ എന്നിവ ഒരുക്കുന്നതിന് നേതൃത്വം നൽകി.സ്കൂൾ വികസനത്തിന് പൂർവ്വ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി. അന്താരാഷ്ട ചലചിത്രമേളകൾ ,വാർഷിക മാധ്യമ ശിൽപശാലകൾ,പത്തു വർഷത്തിലധികമായി സ്കൂളിൽ പ്രസിദ്ധീകരിക്കുന്ന ദിശ പത്രം തുടങ്ങി നിരവധിയായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.പടിയിറങ്ങുന്ന പ്രിൻസിപ്പലിന് ഉപഹാരമായി സഹപ്രവർത്തകർ യാത്രയയപ്പ് ദിനം മാർച്ച് 31 ന് ‘കുന്നിറങ്ങുന്ന വാക്ക് ‘ എന്ന പേരിൽ സുവനീർ പുറത്തിറക്കുന്നു. വൈകിട്ട് 3.30ന് സാഹിത്യകാരൻ കെ.പി രാമനുണ്ണി പ്രകാശനം ചെയ്യും. യാത്രയയപ്പു സമ്മേളനം ഒ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *