കറണ്ട് പോയ തക്കംനോക്കി വീട്ടിൽ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഇരുപതുകാരി . ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം നടന്നത് . ആയോധനകലയില്‍ പരിശീലനം ലഭിച്ച ഒന്നാം വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ഥിയായ റിയയാണ് കള്ളന്മാരെ തുരത്തിയോടിച്ചത്. കള്ളന്മാരുടെ ആക്രമണത്തിൽ റിയയുടെ കൈയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
സംഭവം നടക്കുന്ന സമയത്ത് റിയയുടെ അച്ഛന്‍ ബാബു റാം നൈറ്റ് ഷിഫ്റ്റ് കാരണം ജോലി സ്ഥലത്തും അമ്മയും സഹോദരിയും ഉറക്കത്തിലുമായിരുന്നു. തന്‍റെ വാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി ഉറക്കം ഒഴിഞ്ഞിരുന്ന് പഠിക്കുമ്പോഴാണ് കള്ളന്‍മാര്‍ റിയയുടെ വീട്ടില്‍ കയറുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയത് മാത്രമേ മോഷ്ടാക്കൾക്ക് ഓർമ്മയുള്ളൂ. കള്ളന്മാർ വീട്ടിൽ കയറിയതും കറണ്ട് വന്നതും ഒരേ സമയത്തായിരുന്നു.റിയയെ കണ്ട കള്ളൻ ഇരുമ്പ് വടിയുമായി ആക്രമിച്ചു. എന്നാൽ മനസാന്നിധ്യം കൈവിടാതെ റിയ തിരിച്ചടിച്ചു.കൂ ട്ടാളി അടി കൊണ്ട് വീഴുന്നത് കണ്ട് ബാക്കിയുള്ള രണ്ട പേരും ആക്രമിക്കാനെത്തി എന്നാൽ അവർക്കും വയറ് നിറച്ചും കിട്ടി. അവസാനം അടി താങ്ങാനാവാതെ കള്ളന്മാർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
റിയ നൽകിയ വിവരമനുസരിച്ച് കള്ളന്മാർക്കുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ആയോധനകലയില്‍ ലഭിച്ച പരിശീലനം മോഷ്ടാക്കളുമായുള്ള മല്‍പ്പിടിത്തത്തില്‍ തനിക്ക് തുണയായെന്ന് റിയ പറയുന്നു
.