മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണവുമായി എത്തുന്ന “കത്തനാർ” ടീസർ ട്രെയിലർ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘ഹോം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ റോജിൻ തോമസാണ്. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ എഫക്ട്‌സും പശ്ചാത്തല സംഗീതവും കോർത്തിണക്കിയ ടീസർ പ്രേക്ഷകരിൽ വലിയ വിസ്മയമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഒൻപതാം നൂറ്റാണ്ടിലെ കഥ പറയുന്ന ഈ ചിത്രം നാം ഇതുവരെ കണ്ടുശീലിച്ച കടമറ്റത്ത് കത്തനാർ കഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാന ശൈലിയാണ് പിന്തുടരുന്നത്. ആർ. രാമാനന്ദും റോജിൻ തോമസും ചേർന്ന് തിരക്കഥയൊരുക്കിയ ഈ പീരീഡ് ഫാന്റസി ചിത്രം അഞ്ച് വർഷത്തെ നീണ്ട ഗവേഷണങ്ങൾക്കും പ്രയത്നങ്ങൾക്കും ശേഷമാണ് റിലീസിനൊരുങ്ങുന്നത്. ചിത്രത്തിലെ വസ്ത്രലങ്കാരം, കലാസംവിധാനം, ശബ്ദവിന്യാസം എന്നിവയെല്ലാം മലയാള സിനിമയിൽ പുതിയൊരു ദൃശ്യഭാഷയ്ക്ക് തുടക്കമിടുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

രാഹുൽ സുബ്രഹ്മണ്യന്റെ ഗംഭീരമായ പശ്ചാത്തല സംഗീതം ടീസറിന്റെ മാറ്റ് കൂട്ടുന്നു. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളും കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഈ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *