കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുമെന്ന് സൂചന. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ചക്കുള്ള സമയം ആനന്ദ് ശര്‍മ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. .
എന്നാല്‍ ഇക്കാര്യം അഭ്യൂഹം മാത്രമാണെന്നാണ് ആനന്ദ് ശര്‍മ്മയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

രാജ്യസഭ സീറ്റ്, ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചുവെന്ന ആക്ഷേപം ശക്തമാകവേ ഇതില്‍ പ്രതിഷേധിച്ച് ആനന്ദ് ശര്‍മ്മ കടുത്ത നിലപാട് എടുത്തേക്കുമെന്നാണ് സൂചന. രാജ്യസഭ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആനന്ദ് ശര്‍മ്മ. കപില്‍ സിബലും ആനന്ദ് ശര്‍മയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ചിന്തന്‍ ശിബിര തീരുമാന പ്രകാരം ഓരോ നേതാക്കള്‍ക്കും ഓരോ ഉത്തരവാദിത്തം നല്‍കുകയാണെന്നും ഗ്രൂപ്പ് 23 നേതാക്കളെ തേടിയും അവസരങ്ങള്‍ എത്തുമെന്നാണ് നേതൃത്വത്തോടടുത്ത് നില്‍ക്കുന്ന ചില മുതിര്‍ന്ന നേതാക്കളുടെ ന്യായീകരണം. ജി23 വിമത നേതാക്കളിലെ പ്രധാനിയായ ആനന്ദ് ശര്‍മ കൂടി രാജിവച്ചാല്‍ പാര്‍ട്ടിക്ക് അത് കടുത്ത തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *