രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി നാളെ സ്‌കൂള്‍ തുറക്കും. ഡല്‍ഹിയില്‍ 9,10, 11, 12 ക്ലാസുകളാണ് ആരംഭിക്കുന്നത്. അടിയന്തര ആവശ്യത്തിനായി സ്‌ക്കൂളുകളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസുകളില്‍ എത്തേണ്ടതില്ല. മധ്യപ്രദേശില്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ളാണ് നാളെ മുതല്‍ ആരംഭിക്കുക.
തമിഴ്നാട്ടില്‍ 9-12 വരെയുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും. കോളേജുകള്‍ക്ക് ഒന്നാം വര്‍ഷക്കാര്‍ക്ക് ഒഴികെയുള്ളവര്‍ക്കും സാധാരണ നിലയില്‍ ക്ലാസുകള്‍ ആരംഭിക്കും.
രാജസ്ഥാനില്‍ 9-12 വരെയുള്ള ക്ലാസുകളാണ് നാളെ മുതല്‍ ആരംഭിക്കുന്നത്. വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സമയക്രമീകരണത്തില്‍ മാറ്റമുണ്ട്. പരസ്പരമുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കാനാണ് ഇത്തരത്തില്‍ ക്രമീകരിച്ചിക്കുന്നത്. 9-11 വരെയുള്ള ക്ലാസുകള്‍ രാവിലെ 7-30 ന് ആരംഭിച്ച് 12-30ന് അവസാനിക്കും. 10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 8 ന് ക്ലാസുകള്‍ ആരംഭിച്ച് 1 ന് അവസാനിപ്പിക്കാനാണ് തീരുമാനം.
അസമില്‍ ഹയര്‍സെക്കണ്ടറി മുതല്‍ ബിരുദാനന്തരം വരെയുള്ള ക്ലാസുകളാണ് നാളെ ആരംഭിക്കുന്നത്.കര്‍ണാടകയില്‍ കൊവിഡ്-19 വ്യാപന നിരക്ക് 2 ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ 6-8 ക്ലാസുകാര്‍ക്ക് സെപ്തംബര്‍ 6 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. സംസ്ഥാനത്ത് 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ 23 മുതല്‍ സാധാരണ നിലയില്‍ ആരംഭിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ കൊവിഡ്-19 കുറവുള്ള ഗ്രാമീണ മേഖലകളില്‍ ഇതിനകം സ്‌ക്കൂളുകള്‍ തുറന്നിട്ടുണ്ട്. പഞ്ചാബ്, ഛത്തീസ്ഗഢ്, ഹരിയാന, യുപി, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനോടകം സ്‌ക്കൂളുകള്‍ തുറന്നിട്ടുണ്ട്.
