ജെയ്‌ന മതവിശ്വാസികളുടെ ആഘോഷങ്ങളുടെ ഭാഗമായി അറവുശാല പൂട്ടിയ നടപടിയെ ചോദ്യംചെയ്ത പരാതിക്കാരനോട് ഒന്നുരണ്ട് ദിവസം മാംസം കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നും കോടതി.അഹമ്മദാബാദ് ഹൈക്കോടതിയുടേതാണീ വിചിത്ര നടപടി.ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 24-31 വരേയും സെപ്റ്റംബര്‍ നാല് മുതല്‍ ഒന്‍പത് വരേയും അറവുശാല തുറക്കരുതെന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം.ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണ് കോര്‍പ്പറേഷന്റെ നടപടിയെന്ന് ഹർജിക്കാർ ആരോപിച്ചു.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അറവുശാല അടച്ചിടാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തും എഎംസി ഉത്തരവ് ജനങ്ങളുടെ ഭക്ഷണത്തിനുള്ള അവകാശത്തെ തടയുന്നുവെന്ന് കാണിച്ച് കുൽ ഹിന്ദ് ജാമിയത്ത്-അൽ ഖുറേഷ് ആക്ഷൻ കമ്മിറ്റി ഗുജറാത്ത് ഹൈക്കോടതിൽ ഹരജി നൽകിയത്.വാദം കേട്ട ശേഷം ജസ്റ്റിസ് ഭട്ട് കേസ് പരിഗണിക്കാൻ സെപ്റ്റംബർ രണ്ടിലേക്ക് മാറ്റി.വിഷയം സ്വയം നിയന്ത്രിക്കലല്ല, മറിച്ച് മൗലികാവകാശങ്ങളെക്കുറിച്ചാണെന്ന് ഹരജിക്കാരനായ ഡാനിഷ് ഖുറേഷി റസാവാല പ്രതികരിച്ചു
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
