ചെത്തു കടവ് പാലത്തിന് സ്വാതന്ത്ര്യ സമര സേനാനിഅബ്ദുറഹിമാൻ സാഹിബിന്റെ പേര് നൽകണം

സ്വാതന്ത്ര്യസമര സേനാനിയും കെപിസിസി പ്രസിഡന്റ്‌ മായിരുന്ന മുഹമ്മദ്‌ അബ്‌ദുറഹ്മാൻ സാഹബ്ബിന്റെ പേര് മാറ്റി ചെത്തുകടവ് പാലം എന്നാക്കി മാറ്റിയതിൽ പ്രതിഷേധിച്ചു കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു, കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്‍ദുറഹ്മാൻ സഹബ്ബിന്റെ പേരിൽ ബോർഡ് പുനഃസ്ഥാപിക്കും.ഡിസിസി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ എംപി കേളുക്കുട്ടി അധ്യക്ഷത വഹിച്ചു നേതാക്കളായ വിനോദ് പടനിലം, അബ്ദുറഹ്മാൻ എടക്കുനി, എം ധനീഷ്ലാൽ, സിവി സംജിത്ത്, ടി കെ ഹിതേഷ്കുമാർ, വേലായുധൻ പി കെ, എം കെ അനീഷ്, പത്മാക്ഷൻ,ഷിജു മുപ്രമ്മൽ, സിപി രമേശൻ, ഗിരീശൻ, ലീനവാസുദേവൻ | ജിഷ ചോലക്കമണ്ണിൽ സംസാരിച്ചു

കുന്ദമംഗലം :  കുന്ദമംഗലം -മുക്കം സംസ്ഥാന പാതയിൽ ചെറുപുഴക്ക് കുറുകെയുള്ള  ചെത്ത്കടവ്  പാലത്തിന് സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേരു നൽകണമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി  പ്രമേയത്തിലൂടെ ഐക്യകണ്ഠേന ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *