രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,830 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ രാജ്യത്ത് രോഗാബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 1,59,272 പേർ മാത്രമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ രാജ്യത്തെ രോഗവിമുക്തിനിരക്ക് 98.20 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കുറഞ്ഞത് 14,667 പേർ കൊവിഡ് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,36,55,842 രോഗമുക്തി നേടി കഴിഞ്ഞു..അതേസമയം തുടർ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പ്രതിദിനം കുറഞ്ഞു.
ഇരുപത്തിനാല് മണിക്കൂറിനിടെ 446 പേർ രോഗബാധയെ തുടന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.