ലോകത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രക്രിയക്കാണ്​ ​രാജ്യം തയാറെടുക്കുന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്​കോട്ടിൽ എയിംസിന്​ തറക്കല്ലിട്ടതിന്​ ശേഷമാണ്​ പ്രധാനമന്ത്രിയുടെ പരാമർശം. വെല്ലുവിളികൾ നിറഞ്ഞ വർഷമാണ്​ കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ കോവിഡ്​ വാക്​സിൻ എത്തുമെന്ന്​ എയിംസ്​ ഡയറക്​ടർ രൺദീപ്​ ഗ​ുലേറിയ പറഞ്ഞു. എയിംസിനായി 201 ഏക്കർ ഭൂമിയാണ്​ സർക്കാർ അനുവദിച്ചത്​.​1,195 കോടി മുടക്കിയാണ്​ എയിംസ്​ നിർമിക്കുന്നത്​. 2022 പകുതിയോടെ നിർമാണം പൂർത്തിയാകുമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു. 125 എം.ബി.ബി.എസ്​ സീറ്റുകളും 60 ​നഴ്​സിങ്​ സീറ്റുകളും എയിംസിലുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *