കോണ്‍ഗ്രസില്‍ മടങ്ങിയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് രം​ഗത്ത്.അത്തരം വാര്‍ത്തകളും ചര്‍ച്ചകളും അടിസ്ഥാനരഹിതമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല.ഞാൻ കോൺഗ്രസിലേക്കു തിരിച്ചുപോകുന്നു എന്ന് എഎൻഐ റിപ്പോർട്ട് ചെയ്ത വാർത്ത എന്നെ ഞെ‌ട്ടിച്ചു. എന്നെ പിന്തുണയ്ക്കുന്നവരുടെയും പാർട്ടിയിലെ നേതാക്കളുടെയും മനോവീര്യം ഇല്ലാതാക്കാനായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പടച്ചുവിടുന്ന കഥകളാണിത്. കോൺഗ്രസ് പാർട്ടിയോടോ അതിന്റെ നേതൃത്വത്തോടോ യാതൊരു വിരോധവുമില്ല. എന്നാൽ ഇത്തരത്തിൽ കഥകൾ മെനയുന്നവർ അതിൽനിന്ന് പിന്മാറണമെന്നാണ് അഭ്യർഥിക്കുന്നത്.- അദ്ദേഹം ട്വീറ്റ് ചെയ്തു.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടുത്ത മാസം കശ്മീരിലെത്തുമ്പോള്‍ ഗുലാം നബി ആസാദ് കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നായിരുന്നു നടന്നിരുന്ന പ്രചാരണം.നാലു മാസം മുമ്പാണ് കോൺ​ഗ്രസിനെ ഞെ‌ട്ടിച്ച് ഗുലാം നബി ആസാദ് പാർട്ടി‌യിൽ നിന്ന് രാജിവച്ചത്. പിന്നീട് ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടി‌യായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *