ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പാര്‍ മുന്നണി അനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റൊരു ബദല്‍ ഇല്ലെന്നും പ്രധാനമന്ത്രി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മോദി പറഞ്ഞു. 30 വര്‍ഷമാണ് അത്തരത്തില്‍ രാജ്യത്തിന് നഷ്ടമായത്. അത് ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുകയും ലോകത്തിന് മുന്നില്‍ പ്രതിച്ഛായ മോശമാവുകയും ചെയ്തു. സഖ്യകക്ഷികളെ മടുത്ത ജനം ബിജെപിയെ തിരഞ്ഞെടുത്തു. വീണ്ടും അതുതന്നെയാകും ജനങ്ങള്‍ തിരഞ്ഞെടുക്കുകയെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തട്ടിക്കൂട്ട് ഫോര്‍മുലകള്‍ തനിക്കില്ലെന്നും തന്റെ ആത്മവിശ്വാസം ജനങ്ങള്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസമാണെന്നും അതാണ് മുന്നോട്ട് നയിക്കുന്നതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *