അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ ചെന്നൈ പൊലീസിന്റെ വാദം പിന്തുണച്ച് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി). അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ എഫ്ഐആർ ചോർന്നതിന് കാരണം സാങ്കേതിക തകരാർ ആകാമെന്ന് എൻഐസി അറിയിച്ചു. ബലാത്സംഗം അടക്കമുള്ള കേസുകളിലെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകാത്ത നിലയിലാണ് സാധാരണ ക്രൈം ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റത്തിൽ (സിസിടിഎൻഎസ്) അപ്‌ലോഡ് ചെയ്യാറുള്ളത്. എന്നാൽ നിയമസംഹിതയായ ഐപിസിയിൽ നിന്ന് ബിഎൻഎസ്സിലേയ്ക്കുള്ള മാറ്റം പ്രതിഫലിക്കാതെ പോയതാകാം ഇവിടെ എഫ്ഐആർ ചോർച്ചയ്ക്ക് കാരണമായതെന്ന് എൻഐസി സീനിയർ ഡയറക്ടർ ചെന്നൈ പൊലീസിന് അയച്ച കുറിപ്പിൽ വ്യക്തമാക്കി. എഫ്ഐആർ ചോർച്ച എസ്ഐടി പ്രത്യേകമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രതിരോധത്തിലായ പൊലീസിന് എൻഐസിയുടെ നിലപാട് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020