കുന്നമംഗലം: വുഡ്ലം എഡ്യൂക്കേഷനിന്റെ സ്പോൺസർ ഷിപ്പിൽ സാന്റോസ് കുന്നമംഗലം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ ഫോർ 2026 ജനുവരി 20ന് ആരംഭിക്കും. വിവിധ ഘട്ടങ്ങളിലായി ടൂർണമെന്റ് ഫെബ്രുവരി 10 വരെ നടക്കും.
നേരത്തെ നടക്കേണ്ടിയിരുന്ന ഈ സീസണിലെ മത്സരങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ പലയിടങ്ങളിലും മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് തീയതി നീട്ടിവെച്ചതെന്ന് ജനറൽ കൺവീനർ മുഹ്സിൻ ഭൂപതി വ്യക്തമാക്കി.
സീസൺ ടിക്കറ്റുകളും ഡെയ്ലി ടിക്കറ്റുകളും ജനുവരി 5 മുതൽ ലഭ്യമാവുന്നതാണ്.
ടിക്കറ്റ് നിരക്ക്:-
✅ ഗാലറി 60/- രൂപ (ഫസ്റ്റ് റൗണ്ട്)
✅ സീസൺ ടിക്കറ്റ് 1000/-രൂപ (ഗാലറി ഡെയിലി സിംഗിൾ എൻട്രി ഫുൾ മാച്ച്)
✅ ചെയർ 150/- രൂപ (സിംഗിൾ എൻട്രി)
ടൂർണമെന്റിൽ പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും, ടിക്കറ്റുകൾക്കും 9496111386, 8111878787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
