ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഓഫീസര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാഗത്ത് ഏറ്റുമുട്ടലുണ്ടായത്.

ഒരാഴ്ചക്കിടെ ജമ്മു മേഖലയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ദിവസങ്ങള്‍ക്ക് മുന്‍പ് കത്വ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *