കേന്ദ്ര ബജറ്റിനെ ആന്ധ് ബീഹാര്‍ ബജറ്റെന്ന് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്.കോൺഗ്രസ് ബജറ്റുകളിൽ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്ന് അവര്‍ ചോദിച്ചു.ഇന്നലത്തെ ബജറ്റുകളിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ട്. കോൺഗ്രസിന്‍റെ ബജറ്റുകൾ ചൂണ്ടിക്കാട്ടാമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കോൺഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്.വിമർശനം ഉന്നയിക്കുന്ന പാർട്ടികൾക്ക് മറുപടി നൽകാമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാവില്ല. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും അവര്‍ പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് പാര്‍ലമെന്‍ന്‍റ് നടപടികള്‍ക്ക് ഇന്ന് തുടക്കമായത്.ആന്ധ്ര, ബിഹാർ ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചതെന്ന് മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചു. ഖർഗെയെ രാജ്യസഭ ചെയർമാൻ വിമർശിച്ചു.അനുഭവസമ്പത്തുള്ള നേതാവ് തന്നെ നടപടികൾ തടസപ്പെടുത്തുന്നത് നിർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.”താങ്ങ് വില ” കിട്ടിയത് ഘടകകക്ഷി നേതാക്കൾക്കെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.ഉത്തർപ്രദേശിന് പ്രഖ്യാപനങ്ങളില്ലാത്തത് മോദിക്ക് യോഗിയോടുള്ള കലിപ്പ് മൂലമെന്നും അഖിലേഷ് പരിഹസിച്ചു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020