ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അതരിപ്പിച്ച ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധവുമായി ഇന്‍ഡ്യാ മുന്നണി. ബജറ്റില്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിച്ചുവെന്ന് വിവിധ സര്‍ക്കാരുകള്‍ ആരോപിച്ചു.

രാജ്യസഭയിലും ലോക്‌സഭയിലും ശക്തമായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡ്യാ സഖ്യയോഗത്തിലാണ് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്.

അതേസമയം, കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവഗണന ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *