മംഗളൂരു: ഗംഗാവാലി പുഴയില്‍ നിന്നും പുതിയ സിഗ്നല്‍. ട്രക്കിന്റേതിന് സമാനമായ സിഗ്നല്‍ ലഭിച്ചതായി നിഗമനം. ഐ ബോണ്‍ ഡ്രോണ്‍ പരിശോധനയില്‍ പുഴയിലെ മണ്‍കൂനയുടെ സമീപത്ത് നിന്നാണ് പുതിയ സിഗ്നല്‍ ലഭിച്ചത്. ശക്തിയേറിയ സിഗ്നലാണ് ലഭിച്ചത്. ഇവിടെ ട്രക്കുണ്ടാവാന്‍ കൂടുതല്‍ സാധ്യതയെന്നാണ് കരുതുന്നത്. റോഡില്‍ നിന്നും 60 മീറ്റര്‍ മാറിയാണ് മണ്‍കൂനയുള്ളത്.
അടിയൊഴുക്ക് ശക്തമായതിനാല്‍ പ്രദേശത്ത് മുങ്ങല്‍ വിദഗ്ധര്‍ക്ക് പരിശോധന നടത്താനും പ്രയാസം നേരിടുന്നുണ്ട്. ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അങ്കോലയില്‍ ഉന്നതതല യോഗം ചേരുകയാണ്. മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കര്‍ണാടക സര്‍ക്കാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
