കേന്ദ്രസർക്കാർ ബഡ്ജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം കുന്ദമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരമന് കേരളത്തിന്റെ ഭൂപടം കുന്ദമംഗലം പോസ്റ്റ് ഓഫീസിൽ പോസ്റ്റ് ചെയ്തു
കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബാബു നെല്ലൂളി ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് അരുൺലാൽ കെ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജന: സെക്രട്ടറി മനുമോഹൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ട് മനിൽലാൽ സംസാരിച്ചു. ഉമർ മുക്താർ സ്വാഗതവും മുഹമ്മദ് നോനു നന്ദിയും പറഞ്ഞു.