മഹാരാഷ്ട്രയിലെ അഹ്‌മദ് നഗര്‍ ജില്ലയിയില്‍ കളിക്കുന്നതിനിടെ നാല് വയസുകാരന്‍ മാന്‍ഹോളില്‍ വീണ് മരിച്ചു. മുകുന്ദ് നഗര്‍ സ്വദേശിയായ സമര്‍ ശൈഖ് (4) ആണ് മരിച്ചത്.ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ശരിയായ വിധത്തില്‍ അടപ്പ് കൊണ്ട് മൂടാത്ത മാന്‍ഹോളാണ് അപകടത്തിന് കരണമാക്കിയത്.

വീടിന് സമീപം കളിക്കുകയായിരുന്നു നാല് വയസുകാരനായ സമര്‍ ശൈഖ്. തിരികെ വരാന്‍ വൈകിയതില്‍ വീട്ടുകാര്‍ അന്വേഷിക്കാന്‍ തുടങ്ങി. കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോഴാണ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചത്.

ഇതിലാണ് കുട്ടി മാന്‍ഹോളിലേക്ക് വീഴുന്ന ദൃശ്യങ്ങളുള്ളത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടി മാന്‍ഹോളിന് മുകളിലൂടെ നടക്കാന്‍ ശ്രമിക്കവെ കാല്‍വഴുതി വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *