കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യസഹചമായ അുസഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമാണ് മരണവിവരം അറിയിച്ചത്.
2000 മുതല്‍ 2011 വരെ 11 വര്‍ഷം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 1944 മാര്‍ച്ച് 1 ന് വടക്കന്‍ കൊല്‍ക്കത്തയിലാണ് ബുദ്ധദേബ് ജനിച്ചത്. 1966 ലാണ് സി.പിഎമ്മില്‍ അംഗത്വമെടുക്കുന്നത്.ജ്യോതിബസുവിന്റെ പിന്‍ഗാമിയായിട്ടാണ് മുഖ്യമന്ത്രിയായത്. ഭാര്യ മീര. മകള്‍ സുചേന.