ജമ്മു കശ്മീരിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ക്യാപ്റ്റൻ റാങ്കിലുള്ള സൈനികൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചതായാണ് വിവരം. പ്രദേശത്ത് നാല് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവിടെ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.ജമ്മുകാശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ ദില്ലിയിൽ ഉന്നത തല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വിളിച്ച യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍,പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന് ലഫ് ജനറല്‍ പ്രതീക് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. കശ്മീരില്‍ ഭീകരാക്രമണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സുരക്ഷ സാഹചര്യവും യോഗം വിലയിരുത്തി. ഈ വര്‍ഷം ജുലൈ 21 വരെ 35 ഏറ്റുമുട്ടലുകളിലായി സൈനികരും, പ്രദേശവാസികളും ഉള്‍പ്പടെ 28 പേര്‍ക്ക് ജീവന് നഷ്ടമായെന്നാണ് ആഭ്യന്തരമന്ത്രലായം ലോക് സഭയില്‍ അവതരിപ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
