ത്രിപുരയിൽ സന്ദർശനത്തിനെത്തിയ തൃണമൂൽ കോൺഗ്രസ് നേതാവിന് നേരെ ബി.ജെ.പി ആക്രമണം. അഭിഷേക് ബാനർജി എം.പിക്ക് നേരെയാണ് ബി.ജെ.പി പ്രവർത്തകർ അക്രമണം അഴിച്ചു വിട്ടത്.
എം.പിയുടെ കാർ ആക്രമിക്കുന്ന വീഡിയോ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്ക് വെച്ചു. ‘ത്രിപുരയിലെ ജനാധിപത്വം ബി.ജെ.പി ഭരണത്തിന് കീഴിലാണ്. സംസ്ഥാനത്തെ ഉന്നതയിലെത്തിച്ച മുഖ്യമന്ത്രി ബിപ്ലബ് ദേവിന് അഭിനന്ദനം ‘- അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.ബിജെപി പതാക പിടിച്ചിട്ടുള്ള ഒരു പറ്റം ആളുകള്‍ ഓടിക്കൊണ്ടിരുന്ന അഭിഷേക് ബാനര്‍ജിയുടെ വാഹനവ്യൂഹത്തെ കുറുവടികള്‍കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം.
Democracy in Tripura under @BJP4India rule!
Well done @BjpBiplab for taking the state to new heights. pic.twitter.com/3LoOE28CpW— Abhishek Banerjee (@abhishekaitc) August 2, 2021
അഭിഷേക് ബാനര്‍ജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഗര്‍ത്തലയില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി തൃണമൂല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 2023-ല്‍ നടക്കുന്ന ത്രുപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.