മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് careergmct@gmail.com ലേക്ക് അപേക്ഷകൾ അയയ്ക്കാം. ഒരു ഒഴിവാണുള്ളത്. ഡി.എം.എൽ.ടിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ്‌സി., എം.എൽ.ടിയും ഒരു വർഷ പ്രവൃത്തിപരിചയവും വേണം. പ്രതിമാസം 23,565 രൂപയാണ് വേതനം. ഒരു വർഷത്തെ കരാറിലാണ് നിയമനം. അപേക്ഷകൾ 4ന് രാവിലെ 10 മുതൽ 6ന് വൈകിട്ട് മൂന്ന് വരെ മെയിൽ ചെയ്യാം. വിദ്യാഭ്യാസയോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വേണം അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്
നിയമവിജ്ഞാന കോശം പ്രകാശനം ചെയ്തു
നിയമത്തെ സംബന്ധിച്ചുള്ള അജ്ഞത പല കുറ്റകൃത്യങ്ങളും ചെയ്യുന്നതിന് ഒരു ഘടകമായി മാറുന്നുവെന്ന് നിയമവും വ്യവസായവും വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. നിയമസഭയിലെ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ഏകവാല്യവിജ്ഞാനകോശമായ നിയമവിജ്ഞാനകോശം മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമം അറിയില്ല എന്നുള്ളത് ശിക്ഷയിൽ നിന്ന് രക്ഷപെടുന്നതിനുള്ള ഒരു ഉപാധിയായി നമ്മുടെ ശിക്ഷാനിയമങ്ങൾ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഒരു പൊതു അവബോധം നിയമത്തെക്കുറിച്ചും നിയമ ശാസ്ത്രത്തെക്കുറിച്ചും ഉണ്ടാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഇത് പൊതു സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിലെ അജ്ഞത മൂലം അറിവില്ലാത്തവർ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എ.ആർ. രാജൻ സ്വാഗതവും നിയമവിജ്ഞാനകോശം കോ-ഓർഡിനേറ്റർ ആർ. അനിരുദ്ധൻ നന്ദിയും പറഞ്ഞു.
‘കൂൾ’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)
നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) പരിശീലനത്തിന്റെ അഞ്ചാം ബാച്ചിലെ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. 2469 അധ്യാപകരിൽ 2353 പേർ (95%) കോഴ്‌സ് വിജയിച്ചു. അധ്യാപകരുടെ പ്രാബേഷൻ പ്രഖ്യാപിക്കുന്നതിന് ‘കൂൾ’ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 19461 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.
ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ബാർബർ തൊഴിലാളികൾക്ക് ബാർബർഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ധനസഹായം നൽകുന്ന പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും.
പരീക്ഷാകേന്ദ്രം മാറ്റം: അവസാന തീയതി ഇന്ന്
പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റുന്നതിന് ഇന്ന് (ആഗസ്റ്റ് മൂന്ന്) വൈകിട്ട് അഞ്ച് മണിവരെ ഓൺലൈനായി അപേക്ഷിക്കാം. ഇത് സംബന്ധിച്ച വിശദമായ സർക്കുലർ www.keralapareekshabhavan.in ൽ ലഭ്യമാണ്.
ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്സസ് ആന്‍ഡ് ഡെവലപ്പ്മെന്റി (ഐ .എച്ച് .ആര്‍ .ഡി ) നു കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.polyadmission.org ല്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓഗസ്റ്റ് 10 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷാ ഫീസ് 150 രൂപ (എസ്. സി./ എസ്.ടി വിഭാഗത്തിന് 75 രൂപ) ഓണ്‍ലൈനായി അടയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് 0496 2524920, 9497840006.
ബാങ്ക് ലയനം: മത്സ്യത്തൊഴിലാളികള്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം
ദേനബാങ്ക്, വിജയബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യുണേറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റു ബാങ്കുകളില്‍ ലയിച്ചതിനെതുടര്‍ന്ന് ഐഎഫ്എസ്സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍, എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. ഈ ബാങ്കുകള്‍ വഴി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നും പെന്‍ഷന്‍ വാങ്ങിയിരുന്ന ഗുണഭോക്താക്കള്‍ എത്രയും വേഗം പുതുക്കിയ ഐഎഫ്എസ്‌സി/ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ എന്നിവ പാസ്ബുക്കില്‍ രേഖപ്പെടുത്തി ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അതത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് എത്തിക്കണമെന്ന് മേഖല എക്‌സിക്യൂട്ടീവ് അറിയിച്ചു. ഓണക്കാലത്ത് ഈ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്ന പെന്‍ഷന്‍ ഇക്കാരണത്താല്‍ മുടങ്ങാനിടയുള്ളതിനാല്‍ കാലതാമസം വരുത്തരുത്. മറ്റു ബാങ്കുകളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ രേഖകള്‍ ഹാജരാക്കേണ്ടതില്ല.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നം.277/2018 & 278/2018 , ബൈ ട്രാന്‍സ്ഫര്‍) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
റീടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കുന്ദമംഗലം അഡീഷണല്‍, മുക്കം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം (ജീപ്പ്/കാര്‍) നിബന്ധനകള്‍ക്ക് വിധേയമായി വാടകക്ക് ഓടിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്ന് റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ലഭിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് ആറ് രാവിലെ 11.30 വരെയാക്കിയതായി ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2294016.
സിവില്‍ സര്‍വീസ് അക്കാദമിയില്‍ വിവിധ കോഴ്സുകള്‍
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കോഴിക്കോട് സബ് സെന്ററില്‍ വിവിധ കോഴ്സുകള്‍ തുടങ്ങുന്നു. ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പിസിഎം കോഴ്സും എട്ടു മുതല്‍ പത്തു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ടാലെന്റ് ഡെവലപ്പ്മെന്റ് കോഴ്സും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്സുമാണ് നടത്തുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ www.kscsa.org സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ക്ലാസുകള്‍ ഓഗസ്റ്റ് 14, 15 തീയതികളില്‍ ആരംഭിക്കുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2386400.
പശു വളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30 മുതല്‍ 4.30 വരെ പശു വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. സൂം മീറ്റിങ് ആപ്ലിക്കേഷന്‍ മുഖേനയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസ്സേജ് അയക്കണമെന്ന് അസി.ഡയറക്ടര്‍ അറിയിച്ചു.
വീഡിയോ എഡിറ്റിംഗ് സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 30,000 രൂപയാണ് കോഴ്‌സ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്സ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. വിശദവിവരങ്ങള്‍ക്ക് : 0484-2422275/9447607073.