കൊടിയത്തൂര്‍ :കഴുത്തൂട്ടിപുറായ ഗവ. എല്‍ പി സ്കൂള്‍ സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ‘ചാറ്റ്ബോട്ട്’ എന്ന തലക്കെട്ടില്‍ അധ്യാപകര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഏകദിന പരിശീലനം സംഘടിപ്പിച്ചു.
സൗത്ത് കൊടിയത്തൂര്‍ ദഅ് വ സെന്ററില്‍ നടന്ന പരിശീലനം വാര്‍ഡ് മെമ്പര്‍ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശംസുദ്ദീന്‍ കുന്നത്ത് മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റര് ടി കെ ജുമാന് അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് സി അബ്ദുല്‍ കരീം സ്വാഗതവും കണ്‍വീനര്‍ ശിഫാന നന്ദിയും പറഞ്ഞു. പ്രഗത്ഭ എഐ വിദഗ്ദന് ഷാജല്‍ കക്കോടി ക്ലാസ് നയിച്ചു.