ചണ്ഡീഗഢ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. കര്‍ഷക സംഘടനാ നേതാവ് തര്‍ലോചന്‍ സിങ് (56) ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
ലുധിയാന ജില്ലയിലെ ഖന്നയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഖന്നയിലെ എഎപിയുടെ കര്‍ഷക വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു ഇകോലഹ സ്വദേശിയായ സിങ്.
വെടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ സിങ്ങിനെ മകനാണ് പ്രദേശവാസികളുടെ സഹായത്താല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മകന്‍ ഹര്‍പ്രീത് സിങ് ആരോപിച്ചു.