മുംബൈയില്‍ എയര്‍പോര്‍ട്ടിന് സമീപത്ത് അദാനി എയര്‍പോര്‍ട്ടെന്ന് എഴുതിയ അടയാള ബോര്‍ഡ് തകര്‍ത്തത് ശിവസേന പ്രവര്‍ത്തകരാണെന്ന വാര്‍ത്ത നിഷേധിച്ച് ശിവസേന. കഴിഞ്ഞ ദിവസമായിരുന്നു അദാനി എയര്‍പോര്‍ട്ടെന്ന ബോര്‍ഡ് ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തത്. ശിവസേന എം പി അരവിന്ദ് സാവന്ദാണ് ബോര്‍ഡ് തകര്‍ത്തതില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന വാദവുമായി രംഗത്തെത്തിയത്.
എയര്‍പോര്‍ട്ടിന്റെ പേര് ഛത്രപതി ശിവാജി എയര്‍പോര്‍ട്ട് എന്നാണ്. അതിന് പകരം അവര്‍ അദാനി എയര്‍പോര്‍ട്ടെന്ന് എഴുതി. ഇതേ തുടര്‍ന്ന് രണ്ടോ മൂന്നോപേര്‍ നിയമവിരുദ്ധമായി ബോര്‍ഡ് നശിപ്പിച്ചെന്നുമാണ് അരവിന്ദ് സാവന്ദ് സംഭവം സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. ശിവസേന പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമായിരുന്നു അദാനി എയര്‍പോര്‍ട്ടെന്ന് എഴുതിയ അടയാള ബോര്‍ഡ് തകര്‍ത്തത്.
അതേ സമയം, ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്ക് അദാനി എയര്‍പോര്‍ട്ടെന്ന് നാമകരണം ചെയ്യുന്നത് സഹിക്കാന്‍ കഴിയാത്തതാണെന്ന് അഭിപ്രായപ്പെട്ടു. ഛത്രപതി ശിവാജി എയര്‍പോര്‍ട്ടെന്നതിന് പകരം അദാനി എയര്‍പോര്‍ട്ടെന്ന് പേര് മാറ്റുന്നത് ആര്‍ക്കും തന്നെ സഹിക്കാനാവില്ലെന്നും അത് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും നവാബ് മാലിക്ക് ചൂണ്ടിക്കാണിച്ചു. കൂടുതല്‍ പ്രതിസന്ധി ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് ബോര്‍ഡ് തകര്‍ത്തതെന്നാണ് മാലിക്കിന്റെ വിശദീകരണം. അതിനിടെ ഛത്രപതി ശിവജി എയര്‍പോര്‍ട്ട് എന്ന പേരിന് മാറ്റമില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.