ന്യൂഡല്‍ഹി: എ എ പി നേതാവ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഷി മര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിലവില്‍ മന്ത്രി കൂടിയായ അതിഷിയെ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. ഇന്നു ചേര്‍ന്ന എഎപി എംഎല്‍എമാരുടെ യോഗത്തിലാണു തീരുമാനം. ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി.

മദ്യനയക്കേസില്‍ കെജരിവാള്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ അതിഷിയായിരുന്നു പാര്‍ട്ടിയെയും സര്‍ക്കാറിനെയും നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *