പുരുഷ ഗുസ്​തിയിൽ 57 കിലോ ഫ്രീസ്​​റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ മെഡലുറപ്പിച്ചു. കസാഖിസ്ഥാന്‍റെ സനയേവിനെ സെമിയിൽ മലർത്തിയടിച്ചാണ്​ രവി കുമാറിന്‍റെ ചരിത്രനേട്ടം.

മത്സരത്തിൽ പിന്നിലായിരുന്ന രവികുമാർ അവിശ്വസനീയമാം വിധം വൻ തിരിച്ചുവരവ്​ നടത്തിയാണ്​ സനയേവിനെ തോൽപ്പിച്ചത്​.ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന്​ മലർത്തിയടിച്ചാണ്​ രവികുമാർ സെമിയിലേക്ക്​ കടന്നത്​.

Leave a Reply

Your email address will not be published. Required fields are marked *