രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,928 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു . രോഗബാധിതരുടെ ആകെ എണ്ണം 3,18,12,114 ആയി ഉയര്‍ന്നു.
ഇന്നലെ 41,726 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,09,74,748 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 48,93,42,295 ആയി ഉയർന്നിട്ടുണ്ട്.നിലവില്‍ 4,11,076 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ 533 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,26,290 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.