
ടെൻഡർ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ
ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റിലേക്ക് സാധനങ്ങൾ വിതരണം ചെയ്യാനായി
വിതരണക്കാരിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും ഡീലർമാരിൽ നിന്നും
സീൽ ചെയ്ത മത്സരാടിസ്ഥാനത്തിൽലുള്ള ടെൻഡർ ക്ഷണിച്ചു.
ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5 വൈകിട്ട് 5 മണി. ഒക്ടോബർ ആറിന് രാവിലെ 11ന് ടെൻഡർ തുറക്കും.
കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in. ഫോൺ: 0495-2374990.
ഉപയോഗശൂന്യമായ വസ്തുക്കൾ പരസ്യലേലം ചെയ്യുന്നു
കേന്ദ്രസർക്കാർ സ്ഥാപനമായ കല്ലായിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഓഫീസിൽ ഉപയോഗശൂന്യമായ വസ്തുക്കൾ
ഒക്ടോബർ 17ന് രാവിലെ 11 മണിക്ക് പരസ്യ ലേലം ചെയ്തു വിൽക്കുന്നു.
വിൽക്കുന്ന സാധനങ്ങൾ തലേദിവസം ഓഫീസിൽ വന്ന് പരിശോധിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0495-2325502 നമ്പറിൽ ബന്ധപ്പെടണം.
കമ്പ്യൂട്ടർ ടേബിൾ, പ്രിന്റർ,
കോൺഫറൻസ് ടേബിൾ, ഓഫീസ് ടേബിൾ, റിവോൾവിങ് ചെയർ, ക്ലോക്ക്,
സ്റ്റീൽ അലമാര, കാൽക്കുലേറ്റർ, ടോർച്, ഇസ്തിരിപ്പെട്ടി,
പ്രൊജക്ടർ സ്റ്റാൻഡ്,
വോൾ ഫാൻ,
സ്റ്റെറിലൈസ് ചെയ്യാനുള്ള സ്റ്റീൽ ബോക്സ് ഉൾപ്പെടെ 35 വസ്തുക്കളാണ്
പരസ്യലേലം ചെയ്യുക.
ടെൻഡർ ക്ഷണിച്ചു
ബേപ്പൂർ തുറമുഖത്ത്
ജെസിബി, ക്രയിൻ എന്നിവയ്ക്ക് വേണ്ടി
ടയറുകൾ, ട്യൂബുകൾ, ഫ്ലാപ്പുകൾ എന്നിവ വിതരണം ചെയ്യാൻ കേരള മാരിടൈം ബോർഡ്
മത്സരാടിസ്ഥാനത്തിൽ മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു.
ഒക്ടോബർ
നാലിന്
വൈകീട്ട് 5 മണി വരെ
ടെൻഡർ ഫോം ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5 ഉച്ച 1 മണി. അന്നേദിവസം വൈകിട്ട് മൂന്ന് മണിക്ക് ടെൻഡർ ഫോം തുറക്കും. ടെൻഡർ അപേക്ഷ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ‘Tender No C1/506/2017(1), Supplying Tyres, tubes and flaps for the use of JCB Liftall pick and carry crane at Beypore port’ എന്ന് രേഖപ്പെടുത്തി ബേപ്പൂർ പോർട്ട് ഓഫീസർക്കാണ് അയക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0495-2414863.
കുടിശ്ശിക അടയ്ക്കാനുളള കാലാവധി നീട്ടി
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കാനുളള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2767213.
പിന്നോക്ക വികസന കോര്പറേഷന് 86 ലക്ഷം ഇളവ് നല്കി
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് ഒക്ടോബര്‍ 3, 4 തീയ്യതികളില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ ഓഫീസുകളില്‍ നടത്തിയ അദാലത്തുകളില്‍ ദുരിതമനുഭവിക്കുന്ന അര്‍ഹതപ്പെട്ട 45 അപേക്ഷകര്‍ക്കായി 86,12,581 രൂപയുടെ ഇളവ് നല്കി സഹായിച്ചു.
കോര്പറേഷന് ചെയര്മാന് അഡ്വ കെ പ്രസാദ്, ഡയറക്ടര്‍മാരായ വി പി കുഞ്ഞികൃഷ്ണന്, പി പി ഉദയന്‍ പൈനാക്കി, ടി വി ബൈജു, കമ്പനി സെക്രട്ടറി സുജിത് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
ഗാന്ധിജയന്തി ക്വിസ് മത്സരം 16 ന്
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ‘ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്രസമരവും’ എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരം ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടത്തും. ഒരു സ്കൂളില്‍ നിന്നും രണ്ടു വിദ്യാര്‍ഥികളുടെ ഒരു ടീമിന് പങ്കെടുക്കാം. സ്കൂളുകള്‍ ടീം അംഗങ്ങളുടെ പേര് വിവരം pokzd@kkvib.org എന്ന ഇമെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 10 നകം രജിസ്റ്റര്‍ ചെയ്യേണ്ടതും മത്സരദിവസം പ്രധാന അധ്യാപകന്റെ / പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡും കൊണ്ടുവേരണ്ടതുമാണ്. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. ഫോണ്‍: 0495- 2366156, 9496845708.
അതിഥി അധ്യാപക നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ കേരള പി എസ് സി നിഷ്കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് എത്തണം.
മെഡിക്കല്‍ കോളേജില്‍ നാളെ കുടിവെള്ള വിതരണം മുടങ്ങും
ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പ്രവൃത്തി നടക്കുന്നതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാളെ കുടിവെള്ള വിതരണം മുടങ്ങും.
റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്ഡേഷന് 8 വരെ
വടകര താലൂക്കിലെ എഎവൈ (മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡുകളിലെ അംഗങ്ങള്‍ക്കായുള്ള ഇ-കെവൈസി (E-KYC) അപ്ഡേഷന് 2024 ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ (ഞാറായ്ച ഉള്‍പ്പടെ) അതാത് റേഷന്‍ കടകളില്‍ നടക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളില്‍ റേഷന്‍ കടകളില്‍ എത്തി ഇ-കെവൈസി അപ്ഡേഷന് നടത്തണം.
ഒരു തവണ ഇ-കെവൈസി അപ്ഡേറ്റ് ചെയ്തവരും 2024 ആഗസ്റ്റ് അഞ്ചിനുശേഷം റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിച്ച് റേഷന്‍ സാധനം വാങ്ങിയ അംഗങ്ങളും ഇ-കെവൈസി ഇനിയും അപ്ഡേറ്റ് ചെയ്യേണ്ടതില്ല.
https://epos.kerala.gov.in എന്ന വെബ്സൈറ്റ് വഴി നിലവില്‍ ഇ-കെവൈസി അപ്ഡേഷന് നടത്തിയവരുടെ വിവരങ്ങള്‍ അറിയാവുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വാഹന ടെണ്ടര്‍
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കോഴിക്കോട് ഓഫീസ് ആവശ്യത്തിനുവേണ്ടി വാഹന സര്‍വീസ് (ബലേറോ 2018 മോഡല്‍) 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന് വേണ്ടി ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 14 ന് ഉച്ച ഒരു മണി വരെ. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0495-2720012.
ടൂറിസ്റ്റ് ഗൈഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ ടൂറിസ്റ്റ് ഗൈഡ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ഇ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍, ഇതര വിഭാഗത്തിലും, പൊതു വിഭാഗത്തിലുമുള്ളവരെ പരിഗണിക്കുന്നതാണ്.
ടൂറിസ്റ്റ് ഗൈഡ് ട്രേഡില്‍ എന്‍. റ്റി. സി. / എന്‍. എ. സി. യും , 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂര്‍ & ട്രാവല്‍ മാനേജ്മെന്റില്‍ 2 വര്‍ഷ ഡിപ്ലോമ, അല്ലെങ്കില്‍ ടൂര്‍ & ട്രാവല്‍ മാനേജ്മെന്റില്‍ വൊക്കേഷണല്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇന്ത്യാ ചരിത്രത്തിലുളള ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂറിസത്തില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി ക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം. ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകുന്നവര്‍ പ്രാബല്യമുള്ള നോണ്‍- ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ആധാര്‍ കാര്‍ഡിലെ പേരും ഒന്നു തന്നെയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പ് വരുത്തേണ്ടതാണ്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബർ 8 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം.. ഫോൺ:04868 272216.
