നടീല്‍ വസ്തുക്കള്‍ വില്പനക്ക്
കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിവിധ നടീല്‍ വസ്തുക്കള്‍ വില്‍പ്പനയ്ക്ക് തയ്യാറായതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. കുരുമുളക്, കുറ്റ്യാടി തെങ്ങിന് തൈകള്‍, മോഹിത് നഗര്‍, മംഗള ഇന്റര്‍സെ കവുങ്ങിന് തൈകള്‍, ജാതി ഗ്രാഫ്ട് , മാവ് ഗ്രാഫ്ട് എന്നീ നടീല്‍ വസ്തുക്കളും മണ്ണിര കമ്പോസ്റ്റ്, ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ്, വാഴയുടെ സൂക്ഷ്മ മൂലകക്കൂട്ട്, പച്ചക്കറികളുടെ സമ്പൂര്‍ണ സൂക്ഷ്മ മൂലകക്കൂട്ട് എന്നീ കാര്‍ഷിക സാങ്കേതിക ഉപാധികളും കൂണ് വിത്ത്, നീം സോപ്പ്, ഫെറമോണ്‍ കെണി എന്നിവയും ലഭ്യമാണ്.
മാംസാധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങൾ: ഓണ്‍ലൈന്‍ പരിശീലനം 11 ന്
ഭക്ഷ്യ ഉല്പാദനത്തില് സ്വയംപര്യാപ്തത കൈവരികുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെനര്‍ഷിപ് ഡെവലപ്മെന്റിന്റെ അഭിമുഖ്യത്തില്‍ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്നതിന് ഓഗസ്റ്റ് 11 ന് ഓണ്‍ലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മാംസ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷന് ആണ് സംഘടിപ്പിക്കുന്നത്. പരിശീലനം സൗജന്യം. രജിസ്ട്രേഷനായി www.kied.info സന്ദര്‍ശിക്കുക. ഫോൺ: 7403180193, 9605542061
കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠനത്തിന്റെ ഭാഗമായി ഉണ്ടാകും. ഉയര്‍ന്ന പ്രായപരിധിയില്ല.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ പ്രൊഫസേഴ്സ് കോളേജ് മലപ്പുറം സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 9961317255, 9400905085. വിശദവിവരം www.srccc.in ല്‍ ലഭിക്കും
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കര്‍ഷക തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്നും 2020-21 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ച് മാസത്തില്‍ ആദ്യ അവസരത്തിൽ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ ഓരോ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 90% ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ച് പരീക്ഷ ആദ്യ അവസരത്തില്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് 2021 ആഗസ്ത് 31 വൈകീട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. അപേക്ഷിക്കുന്ന അംഗം വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായകുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മററുരേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡ് ഹാജരാക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് കോഴ്സ്
കോഴിക്കോട് ലിങ്ക്റോഡിലെ കെല്‍ട്രോണ്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് ഡിപ്ലോമ ഓണ്‍ലൈന്‍ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. കാലാവധി ആറ് മാസം. യോഗ്യത: പ്ലസ് ടു/ വിഎച്ച്എസ്സി/ ഐ ടി ഐ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8590605275.
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, സി.സി.എൻ.എ, റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്, വെബ് ഡിസൈൻ ആന്റ് ഡെവലപ്മെന്റ് എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
അർഹത നിർണയ പരീക്ഷ: 31 വരെ അപേക്ഷിക്കാം
കേരളത്തിനകത്ത് വിവിധ നേഴ്സിംഗ് കോഴ്സുകൾ അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്തവർക്കും പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കുമായുള്ള മേഴ്സി ചാൻസിനു വേണ്ടിയുള്ള അർഹതനിർണ്ണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ആഗസ്റ്റ് 31 വരെ അപേക്ഷിക്കാമെന്ന് കേരള നഴ്സസ്സ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.nursingcouncil.kerala.gov.in.
കാത്ത്ലാബ് ടെക്നിഷ്യൻ നിയമനം
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത്ലാബ് ടെക്നിഷ്യനെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ വിശദാംശങ്ങൾ https://forms.gle/vRJVS51qvJBVXpm49 എന്ന ഗൂഗിൾ ഫോമിൽ നൽകണം. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും 12ന് വൈകിട്ട് 4.30നകം അപ്ലോഡ് ചെയ്യണം. പ്ലസ് ടു സയൻസും ബി.സി.വി.ടി/ഡി.സി.വി.ടിയുമാണ് യോഗ്യത. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ വേണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പ്രായം 18നും 40നും മധ്യേ. 15860 രൂപയാണ് വേതനം.
ജൂനിയർ റിസർച്ച് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 മാർച്ച് 26 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘മോളിക്യുലാർ സിസ്റ്റമാറ്റിക്സ്, ജിയോസ്പേഷ്യൽ മോഡലിംഗ് ഏന്റ് കൺസർവേഷൻ ഓഫ് ദി ജീനസ് ടെർമിനാലിയ എൽ. ഇൻ ഇന്ത്യ’ ൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
സ്കോളർഷിപ്പും കോഷൻ ഡെപ്പോസിറ്റും
ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജിൽ 2018-2019 അധ്യയന വർഷം I, II, III, IV വർഷ എം.ബി.ബി.എസ് കോഴ്സ് പഠിച്ചിരുന്ന എസ്.സി/എസ്.റ്റി വിഭാഗങ്ങളിലെ വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുകയും 2014, 2015, 2016 വർഷങ്ങളിൽ ഡി.ഫാം/ പാരാമെഡിക്കൽ കോഴ്സുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുകയും തിരികെ ലഭിക്കാൻ തിരിച്ചറിയൽ രേഖകളുമായി 22നകം മെഡിക്കൽ കോളേജ് ഓഫീസിൽ എത്തണം.
വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ആഗസ്റ്റ് 9, 10, 16, 17, 24, 31 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 12ന് പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 6, 27 തിയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസ്സുകളും ഇൻഷൂറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ ചെയ്യും.
കുടുംബശ്രീയിൽ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മാവൂര്‍, വേളം, വാണിമേല്‍, മൂടാടി പഞ്ചായത്തുകളില്‍ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്കുന്നതിനുമായി കുടുംബശ്രീ മിഷന് വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കരാര്‍ കാലാവധി 18 മാസം. ടൂവീലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നീ ക്രമത്തില്‍ :
ടീം ലീഡര്‍ (2 ഒഴിവ്)- എംഎസ്ഡബ്ല്യൂ/എംഎ സോഷ്യോളജി – ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തില്‍ കുറയാതെയുളള പ്രവര്‍ത്തി പരിചയം, ജലവിതരണ പദ്ധതികളില്‍ ഉളള ജോലി പരിചയം.
കമ്മ്യൂണിറ്റി എഞ്ചിനീയര്‍ (4) – ബി.ടെക്/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ ജോലി പരിചയം.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ (4) – ഏതെങ്കിലും വിഷയത്തില്‍ ബിരുദം.- ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജലവിതരണ പദ്ധതി എന്നിവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. മാവൂര്‍, വേളം, വാണിമേല്‍, മൂടാടി പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന.
ഐ.എച്ച്.ആര്.ഡി പ്രവേശനം: എന്‍.ആര്.ഐ സീറ്റുകളില്‍ പ്രവേശനത്തിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂര്‍ (8547005032, 0479-2454125), അടൂര്‍ (8547005100, 04734-231995), കരുനാഗപ്പള്ളി (8547005036, 0476-2665935), കല്ലൂപ്പാറ (8547005034, 0469-2678983), ചേര്‍ത്തല (8547005038, 0478-2552714) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തില്‍ എന്‍.ആര്.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആഗസ്റ്റ് ഒന്‍പത് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദിഷ്ട അനുബന്ധങ്ങളും അതത് കോളേജുകളില്‍ 2021 ആഗസ്റ്റ് 11 ന് വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍അറിയിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റിലോ കോളേജുകളുടെ വെബ്സൈറ്റിലോ(പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in. ഇമെയില്‍ : ihrd.itd@gmail.com
വായ്പ അനുവദിക്കും
കളിമണ്‍ ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്പ്പറേഷന് വായ്പ അനുവദിക്കുന്നു.
നിലവിലെ സംരംഭങ്ങളുടെ ആധുനിക വല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കളിമണ്‍പാത്ര വിപണനത്തിനുമാണ് വായ്പ നല്‍കുന്നത്. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപയും പലിശ നിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും. ജാമ്യവ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 നും 55 നുമിടയിൽ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
വായ്പ പദ്ധതികള്‍ക്കുള്ള പ്രത്യേകം അപേക്ഷാ ഫോമുകള്‍, നിബന്ധനകള്‍, ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പ്പറേഷന്റെ www.keralapottery.org വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഡൗണ്‍ലോഡ് ചെയ്ത രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന്, അയ്യങ്കാളി ഭവന്, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ ബാങ്കില്‍ തൊഴിലവസരം. ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജര്‍ (യോഗ്യത : എം.ബി.എ/ബിരുദം), സെയില്‍സ് ഡലവപ്പ്മെന്റ് മാനേജര്‍ ( യോഗ്യത : ബിരുദം), ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് കരിയര്‍ പ്രോഗ്രാം ട്രെയിനി, ഏജന്‍സി ലൈഫ് കണ്‍സള്‍ട്ടന്റ് (യോഗ്യത : പ്ലസ് ടു), പാര്‍ട്ട്ടൈം ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് (യോഗ്യത : എസ്.എസ്.എല്‍.സി) ഒഴിവുകളിലേക്ക് ആഗസ്റ്റ് ഒന്‍പതിന് കൂടിക്കാഴ്ച നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഇന്റര്‍വ്യൂ സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് കാണുക. ഫോണ്‍ :
0495 2370176.