പാളയം ബസ്സ്റ്റാൻ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപനയുണ്ടെന്ന വിവരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കക്കോടി സ്വദേശി ചെറുകുളം കള്ളി കാടത്തിൽ ജംഷീർ .പി.എം (39) നെ കഞ്ചാവുമായി പിടികൂടി

കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, കസബ എസ്.ഐ ജഗ് മോഹൻ ദത്തൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് 55 ഗ്രാം കഞ്ചാവുമായി പാളയം സ്റ്റാൻ്റിൽ നിന്നും ഇയാളെ പിടി കൂടിയത്.

വിദ്യാർത്ഥികളെയും, യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 300,500 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. കഞ്ചാവ് വിൽപന നടത്തിയ 4680 രൂപയും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു.

ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത് , അനീഷ് മുസ്സേൻവീട് സുനോജ് കാരയിൽ , കസബ സ്റ്റേഷനിലെ സുനിൽകുമാർ , ജിതേന്ദ്രൻ , സക്കറിയ എന്നിവരാണ് അന്വേക്ഷണത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *