മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പ്; താര പ്രചാകരെ പ്രഖ്യാപിച്ച് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദി , പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവരുള്‍പ്പടെ 40 പേര്‍ പട്ടികയിലുണ്ട്. തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക ഈ ആഴ്ച ആദ്യം ബിജെപി പുറത്ത് വിട്ടിരുന്നു.
അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗാഡ്ഗരി, അശ്വനി വൈഷ്ണവ്, ഭൂപേന്ദ്ര യാദവ്, പീയുഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ, മുരളീധര്‍ മോഹല്‍ എന്നിവരുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരാണ് മഹാരാഷ്ട്രയില്‍ പ്രാചരണത്തിനെത്തുക. ഉത്തര്‍പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ്, ഹരിയാനയില്‍ നിന്ന് നയാബ് സിങ് സൈനി ,ഗോവയുടെ പ്രമോദ് സാവന്ത്, അസമിന്റെ ഹിിമന്ത ബിശ്വ ശര്‍മ്മ തുടങ്ങിയ മുഖ്യമന്ത്രിമാരും പ്രചാരണത്തിന് അണിനിരക്കും. സ്മൃതി ഇറാനി മുതല്‍ മോഹന്‍ യാദവ് വരെയുള്ള ബിജെപി നേതാക്കളും മഹാരാഷ്ട്രയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *