കുന്ദമംഗലത്ത് നടന്ന കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവത്തിൻ്റെ വിജയികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് സമാപന സമ്മേളനം നടത്തി സംഘാടകർ മടങ്ങി. വിവിധ മത്സരങ്ങളുടെ ഫലം പ്രഖാപിക്കുന്നതിന് മുമ്പാണ് പ്രവർത്തി പരിചയ മേളയുടെ ഫലം പ്രഖ്യാപിച്ച് സമ്മാന വിതരണം നടത്തിയത്. പ്രവർത്തി പരിചയ മേളയിൽ ഓവറോൾ കിരീടം നേടിയ കോഴിക്കോട് സിറ്റി ഉപജില്ലയെ സമ്മാനം ഏറ്റുവാങ്ങാൻ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും വേദിയിലേക്ക് ആരും എത്തിയില്ല . തുടർന്ന് ഹൈസ്കൂൾ വിഭാഗം പ്രവർത്തി പരിചയ മേളയുടെ ഒന്നാം സ്ഥാനം നേടിയ മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കണ്ടറി സ്കൂളിനെ വേദിയിലേക്ക് ക്ഷണിച്ച് സമ്മാന വിതരണം നടത്തി. ഇതിന് ശേഷം പരിപാടി അവസാനിപ്പിക്കുകയായിരുന്നു. തൊട്ടു പിന്നാലെ സ്ഥലത്തെത്തിയ സിറ്റി ഉപജില്ലയിലെ അധ്യാപകൻ ട്രോഫി വേദിക്ക് സമീപത്ത് നിന്നും വാങ്ങി സ്കൂട്ടറിൽ മടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *