ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ മര്‍ച്ചുലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 36 ആയി. ഗഢ്വാളില്‍നിന്ന് കുമാവോണിലേയ്ക്ക് 45 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8.25 ഓടെയായിരുന്നു അപകടം. ഇരുപതോളം യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത അപകടത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

പൊലീസും, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരവെയാണ് മരണ സംഖ്യ വീണ്ടും ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *