ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു.

ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. വള്ളത്തില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ പരുത്തിത്തുറക്ക് സമീപം ശ്രീലങ്കന്‍ നാവികസേന വളയുകയായിരുന്നു. സമുദ്രാതിര്‍ത്തിയുടെ ശ്രീലങ്കന്‍ ഭാഗത്തേക്ക് കടന്നതിന് പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു.

ജാഫ്‌നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഇക്കഴിഞ്ഞ ഞായറാഴ്ച സമുദ്രാതിര്‍ത്തി ലംഘിച്ചതിന് രാമനാഥപുരത്ത് നിന്ന് 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൂന്ന് ബോട്ടുകള്‍ പിടികൂടുകയും ചെയ്തിരുന്നു. ഒക്ടോബറില്‍ രാമേശ്വരത്ത് നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *