സമാധാനവും സഹിഷ്ണുതയും സംരക്ഷിക്കാൻ
ലോകം കൈകോർക്കണമെന്നു ഹറം ഇമാം ഡോ.അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ
ആവശ്യപ്പെട്ടു.
കെ എൻ എം സംസ്ഥാന സമിതി കടപ്പുറത്ത് സംഘടിപ്പിച്ച സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരങ്ങൾ പങ്കെടുത്ത മഗ്‌രിബ് നമസ്കാരത്തിന് മദീന ഇമാം നേതൃത്വം നൽകി. വെറുപ്പിനെതിരെ സഹിഷ്ണുതയുടെ സന്ദേശം പരത്തുക.
മാനവിക മൂല്യങ്ങളുടെ സംരക്ഷണമാണ് ഇസ്‌ലാം ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യരുടെ സ്വത്തിനും ജീവനും
അഭിമാനത്തിനും വില കൽപ്പിക്കാത്ത ലോക ക്രമം തിരുത്താൻ വിവേകമതികളായ മനുഷ്യർ ഒന്നിക്കണം. യുദ്ധങ്ങളും സംഘർഷങ്ങളും ലോകത്ത് ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ലെന്നു ഓർക്കണം. പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്. മനുഷ്യർക്ക് സവിശേഷമായ ബുദ്ധിയും വിവേകവും ദൈവം നൽകിയത് ക്രിയാത്മകമായ പ്രവർത്തനങ്ങൾ ചെയ്യാനാണ്. മനുഷ്യർ ഭൂമിയെ നശിപ്പിക്കുന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലുമാണ്‌ വ്യാപൃതരായിട്ടുള്ളത്.
മനുഷ്യരെ ആദരിക്കുന്ന മതമാണ് ഇസ്‌ലാം.പരസ്പരം ആദരവും അംഗീകാരവും കെട്ടുറപ്പുള്ള സമൂഹത്തിന്റെ നിലനിൽപ്പിനു അനിവാര്യമാണ്.ശരിയായ വിശ്വാസവും കർമ്മവുമാണ് മനുഷ്യരുടെ ആത്യന്തിക രക്ഷക്ക് ആവശ്യം. ദൈവ ദൂതന്മാർ പഠിപ്പിച്ച മാനവിക മൂല്യങ്ങൾ കൊണ്ട് ജീവിതം
ധന്യമാക്കുക. ജീവിത വിശുദ്ധി പ്രധാനമാണ്.സാമ്പത്തിക സാമൂഹിക, കുടുംബ ജീവിതത്തിൽ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുക.മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണം.
ലോകം ആഗ്രഹിക്കുന്നത് മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന തലമുറകളെയാണ്. വിഭാഗീയതയും വിധ്വംസക പ്രവർത്തനങ്ങളും ഒറ്റകെട്ടായി എതിർക്കണം.എല്ലാ വിഭാഗീയതകളും സമൂഹ വിരുദ്ധമാണ് എന്ന് മനസ്സിലാക്കണം.

കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി അധ്യക്ഷത വഹിച്ചു.
മന്ത്രി വി അബ്ദുറഹമാൻഎം മുഹമ്മദ് മദനി,പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ, എം കെ. രാഘവൻഎം പി,ഇ ടി മുഹമ്മദ് ബഷീർ എം പി,അഹ്മദ് ദേവർകോവിൽ എം എൽ എ,ഡോ ഫസൽ ഗഫൂനൂർ മുഹമ്മദ്നൂർഷ
ഡോ.ഹുസൈൻ മടവൂർ ,ഹനീഫ് കായക്കൊടി, ഷുക്കൂർ സ്വലാഹി,ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,
സുഹ്ഫി ഇമ്രാൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *