കര്‍ണാടക പുതിയ മുഖ്യമ്രന്തി ബസവരാജ് ബൊമ്മെയ്ക്ക് ഇതുവരെ ഔദ്യോഗിക വസതി ലഭിക്കാത്തതിനെ തുടർന്ന് ആർ ടി നഗറിലെ സ്വന്തം വീട്ടിൽ നിന്നും ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ബി.എസ്. യെദിയൂരപ്പ ഔദ്യോഗിക വസതിയായ കാവേരിയില്‍ തുടരാന്‍ താല്‍പ്പര്യപ്പെട്ടതുകൊണ്ടാണ് ബസവരാജ അങ്ങോട്ട് മാറാത്തതെന്നാണ് വിവരം.

മുഖ്യമന്ത്രിക്കും കുടുംബത്തിനും ജീവനക്കാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള ഔദ്യോഗിക വസതി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി വീട്ടിൽനിന്ന് ജോലി ചെയ്യുന്നത്. ഔദ്യോഗിക യോഗങ്ങൾ ചേരുന്നത് കുമാരകൃപ ഗസ്റ്റ് ഹൗസിലാണ്.. ബംഗളുരു നഗരമധ്യത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച ആഡംബര ബംഗ്ലാവാണ് കാവേരി. കേരളത്തിലേത് പോലെ കർണാടകയിലെ മുഖ്യമന്ത്രിമാർക്ക് സ്ഥിരമായി ഒരു ഔദ്യോഗിക വസതിയില്ല. ബ്രിട്ടീഷ് കാലത്ത് പണികഴിപ്പിച്ച ബംഗ്ലാവുകളിലൊന്നാണ് സ്ഥിരമായി മുഖ്യമന്ത്രിമാർ ഉപയോഗിക്കുന്നത്.

അതേസമയം, നിലവില്‍ ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത യെദിയൂരപ്പയ്ക്ക് നിയമപ്രകാരം സര്‍ക്കാരിന്റെ ഔദ്യോഗിക വസതി നല്‍കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *