
ജില്ലാ കലോത്സവം അറബിക് കലോത്സവത്തിൽ യുപി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ കാരന്തൂർ എഎം എൽ പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ലൈബക്ക് ഒന്നാം സ്ഥാനം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ആസ്ഫാദമാക്കി പ്രശസ്ത കവി അഹമ്മദ് സാദാദൽ മദനി രചിച്ച കവിത വളരെ വൈകാരികമായി ആലപിച്ചാണ്ലൈബ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കാരന്തൂർ എഎം എൽ പി സ്കൂളിലെ അധ്യാപിക നജ്മ ടീച്ചറുടെ ശിക്ഷണത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികളോട് മത്സരിച്ച് ജയിച്ചാണ് ഈ കൊച്ചു മിടുക്കി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. കാരന്തൂർ സ്വദേശി മർക്കസിലെ സ്റ്റാഫ് ജംഷീർ അസ്മ ദമ്പതികളുടെ മകളാണ് ഫാത്തിമ ലൈബ.
