സഭാസമ്മേളനത്തിനിടെ അരങ്ങേറിയ നാടകീയസംഭവങ്ങളിൽ പ്രതിപക്ഷ എം.പി.മാർക്കെതിരേ രൂക്ഷവിമർശനവുമായി രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്.

സി.പി.എം. രാജ്യസഭാകക്ഷിനേതാവ് എളമരം കരീം മാർഷലിന്റെ കഴുത്തിന് പിടിച്ചതായും ഛത്തീസ്ഗഢിൽനിന്നുള്ള കോൺഗ്രസ് എം.പി.മാരായ ഫുലോദേവി, ഛായവർമ എന്നിവർ വനിതാമാർഷലിനെ മർദിച്ചതായും റിപ്പോർട്ടിൽ പറയുന്നു . സി.പി.ഐ. അംഗം ബിനോയ് വിശ്വം, ശിവസേന എം.പി. അനിൽദേശായി തുടങ്ങിയവർക്കെതിരേയും പരാമർശമുണ്ട്.
പാര്‍ലമെന്റ് ബഹളത്തിനിടെ എളമരം കരീം എം.പി കഴുത്തിന് പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിനോയ് വിശ്വം പേപ്പര്‍ വലിച്ചുകീറുകയും മാര്‍ഷല്‍മാരെ പിടിച്ച് തള്ളുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായ്ഡുവിനാണ് പരാതി നല്‍കിയത്. രാജ്യസഭയിലെ സെക്യൂരിറ്റി അസിസ്റ്റന്റ് രാകേഷ് നേഗിയാണ് എളമരം കരീമിനെതിരെ ആരോപണം ഉന്നയിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിമാരെ പിടിച്ചുതള്ളി എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ ഉന്നതതല അന്വേഷണം നടത്തും എന്നാണ് വിവരം.

അതേസമയം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള രാജ്യസഭ അധ്യക്ഷന്‍ വെങ്കയ നായിഡുവിനെ കണ്ടു. ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച.പാര്‍ലമെന്റിന് പുറത്തുനിന്നുള്ള ആളുകള്‍ എത്തി എം.പിമാരെ മര്‍ദ്ദിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ പുറത്തുനിന്നെത്തിയവര്‍ ഒരു പ്രകോപനവുമില്ലാതെ കയ്യേറ്റം ചെയ്തെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *