രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു.1380 ഉദ്യോഗസ്ഥരാണ് ഈ വർഷത്തെ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്.കേന്ദ്രസര്‍ക്കാരിന്റെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് 662 പേരും രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് 628 പേരും അര്‍ഹരായി. ഇതില്‍ രാഷ്്രടപതിയുടെ വിശിഷ്ട സേവന മെഡലിന് 88 പേര്‍ അര്‍ഹരായിട്ടുണ്ട്.
എ ഡി ജി പി ലോഗേഷ് ഗുപ്തയ്ക്കും ഐ ജി സ്പർജൻ കുമാറിനും വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ.പത്ത് പേർക്കാരാണ് കേരളത്തിൽ നിന്നും ഉള്ളവരിൽ മെഡലിന് അർഹരായത്.മെഡലുകൾ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ രാഷ്ട്രപതി നൽകും.
ഇന്ത്യന്‍ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ 23 പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹരായി. ഇവരില്‍ 20 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ലഡാക്കില്‍ നടന്ന സംഘര്‍ഷം നേരിട്ടതില്‍ ധീരതയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഇതാദ്യമായാണ് ഇത്രയധികം ഐടിബിപിയില്‍ പേര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നതെന്ന് സേന വ്യക്തമാക്കി
കേരളത്തില്‍ നിന്നും എ.ഡി.ജി.പി യോഗേഷ് ഗുപ്ത അടക്കം 11 പേര്‍ക്ക് പുരസ്‌കാരം ലഭിച്ചു.ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, സന്തോഷ് കുമാർ എസ്, സി എം സതീശൻ, എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അര്‍ഹരായത്. ബി എസ് എഫ് ന്റെ ഭാഗത്ത് നിന്നുള്ള കേരളത്തിലെ ഉദ്യോഗസ്ഥനായ എസ് പി മഹാദേവനും, സിഐഎസ്എഫ് ലെ ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിനും പൊലീസ് മെഡലുണ്ട്.കമാന്റന്റ് സുധീർ കുമാറിനും രാഷ്ട്രപതിയുടെ മെഡൽ ലഭിക്കും.
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍ കേരളത്തിലെ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു . രാജ്യത്തൊട്ടാകെ 152 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പൊലീസ് മെഡലുകള്‍ നല്‍കുന്നത്. ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്.ഇതില്‍ 28 വനിതാ പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് എന്‍ ഐ എ ഉദ്യോഗസ്ഥരും 13 സി ബി ഐ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.ഉത്ര കേസ് അന്വേഷിച്ച എസ് പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. ഡി വൈ എസ് പി എ അശോകന്‍, മലപ്പുറം എസ് പി സുജിത്ത് ദാസ് എന്നിവര്‍ക്കും മെഡലുകള്‍ ഉണ്ട്
