കുന്ദമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചെത്തുകടവ്,ചാത്തൻകാവ് പാടശേഖരസമിതിയുടെ ആഭിമുഖ്യത്തിൽ പാടശേഖരത്തിൽ തരിശ് ആയി കിടന്നിരുന്ന 15 ഏക്കർ നെൽവയൽ കൃഷിയോഗ്യമാക്കി. നെൽകൃഷി നടീൽ ഉത്സവം ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽനിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്അനിൽകുമാർ വി അധ്യക്ഷത വഹിച്ചചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി യൂ.സി ,വാർഡ് മെമ്പർമാരായ സുരേഷ് ബാബു , ധർമ്മരത്നൻ, പാടശേഖരസമിതി ഭാരവാഹികളായ ശിവകുമാർ വി, സീനഭായ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ദീപാ .ജെ പദ്ധതി വിശദീകരണം നടത്തി ചടങ്ങിന് പാടശേഖരസമിതി സെക്രട്ടറി രാജീവൻ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ രൂപേഷ് എം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *