കുട്ടിയെ തട്ടിക്കൊണ്ട് പോയതായി പരാതി. കുറ്റിയാടി സ്വദേശികളുടെ എട്ട് വയസ് പ്രായമായ മകളെയാണ് തട്ടിക്കൊണ്ട് പോയത്. വാഹനം പാർക്ക് ചെയ്ത് ജ്യൂസ് വാങ്ങാൻ പോയ സമയത്ത് പ്രതി കുട്ടിയുള്ള കാറും കൊണ്ട് കടന്ന് കളയുകയായിരുന്നു. അടുത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ പിറകെ പോയി ഡ്രൈവറെ പിടികൂടിയപ്പോൾ കുട്ടിയെ അപ്പുറം ഇറക്കിയിട്ടുണ്ട് എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ കുട്ടിയെ രണ്ട് കിലോമീറ്റർ ദൂരെ സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. അവ്യക്തമായ കാര്യങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്ന ആൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൈലാസ് നാഥ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *