സിഡ്‌നിയുടെ കിഴക്കന്‍തീരത്ത് മഴ ശക്തമായതോടെ വെള്ളപ്പൊക്ക ഭീക്ഷണിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ആസ്ട്രേലിയയില്‍ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലെ 12 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. എട്ടു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ നിന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

മഴശക്തമായി തുടരുന്നതിനാല്‍ ഇവിടെ നദി കരകവിഞ്ഞ് ഒഴുകുകയാണ്. ഒറ്റരാത്രികൊണ്ട് 600 ഓളം കോളുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് അടിയന്തിര സേവന വിഭാഗം അറിയിച്ചു. അതില്‍ അറുപതോളം ആളുകള്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ടവരായിരുന്നു. റോഡുകളിലും, വീടുകളിലും വെള്ളം ഇരച്ച് കയറുന്നതിന്റെയും മരങ്ങള്‍ കടപുഴകി വീഴുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.

കനത്ത മഴ ഓസ്‌ട്രേലിയയുടെ കോവിഡ്-19 വാക്‌സിന്‍ വിതരണത്തെ ബാധിച്ചിരിക്കുന്നു. 6 ദശ ലക്ഷം ആളുകള്‍ക്ക് ആദ്യത്തെ വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനുള്ള രാജ്യത്തിന്റ പദ്ധതികളാണ് മഴ കാരണം തടസപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *