ശശി തരൂര്‍ എം പി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച താലിബാന്‍ ഭീകരരുടെ വീഡിയോയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചടക്കിയതിന് പിന്നാലെ പുറത്തുവന്ന താലിബാന്‍ ഭീകരരുടെ വീഡിയോയില്‍ മലയാളി സാന്നിധ്യം ഉണ്ടെന്ന സംശയമായിരുന്നു തരൂര്‍ ഉയര്‍ത്തിയത്.വീഡിയോ പങ്കുവെച്ച ശശി തരൂര്‍ എം.പിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ രംഗത്തെത്തിയിരിക്കുകയാണ് . തരൂര്‍ പങ്കുവെച്ച വീഡിയോ പലതവണ കേട്ടുവെന്നും, അതില്‍ മലയാളം പറയുന്നില്ലെന്നും എന്‍.എസ്.മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. എന്തിനാണ് മലയാളികളെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം.

https://twitter.com/NSMlive/status/1427713965170171905?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427713965170171905%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thecue.in%2Faround-us%2F2021%2F08%2F18%2Fwriter-ns-madhavan-agaisnt-shashi-tharoor-shared-video

ഈ വീഡിയോ പല തവണ കേട്ടു. ഇയാള്‍ ‘സംസാരിക്കട്ടെ’ എന്ന് പറയുന്നില്ല. അറബിയില്‍ ഹോളി വാട്ടര്‍ എന്നര്‍ത്ഥം വരുന്ന സംസം എന്നോ, തമിഴില്‍ ഭാര്യ എന്നര്‍ത്ഥം വരുന്ന സംസാരം എന്നോ മറ്റോ ആണ് പറയുന്നത്. അല്ലെങ്കില്‍ അയാള്‍ തന്റെ ഭാഷയില്‍ എന്തോ ആണ് പറയുന്നത്. ഈ വാക്കാണ് എം.പിയെ പ്രേരിപ്പിച്ചതെങ്കില്‍, എന്തിനാണ് മലയാളികളെ ഇതിലേക്ക് വലിച്ചിഴക്കുന്നത്.’ ട്വീറ്റില്‍ എന്‍.എസ്.മാധവന്‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *